
തൃപ്പൂണിത്തുറ: കെ.എം.ആർ.എൽ നിർമ്മിക്കുന്ന തൃപ്പൂണിത്തുറ ടെർമിനൽ മെട്രോ സ്റ്റേഷനിലെ 78,000 ചതുരശ്രഅടി സ്ഥലം വാടകയ്ക്ക് കൊടുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് തൃപ്പൂണിത്തുറ റെയിൽവെ സ്റ്റേഷൻ റോഡ് റെസിഡന്റ്സ് അസോസിയേഷൻ 10-ാം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
പൊതുയോഗവും കുടുംബ സംഗമവും തൃപ്പൂണിത്തുറ മുനിസിപ്പൽ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ. രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.രഘുനാഥനെ പ്രസിഡന്റായും കെ.കെ. ഗോകുലനാഥനെ സെക്രട്ടറിയായും ഡോ. പി.സി. തോമസിനെ ട്രഷററായും തിരഞ്ഞെടുത്തു.