കളമശേരി: സീപോർട്ട് - എയർപോർട്ട്റോഡിൽ ഹമ്പിൽചാടി ബൈക്കിന്റെ നിയന്ത്രണം വിട്ട് റോഡിൽവീണ യുവാവ് മരണമടഞ്ഞു. കൊല്ലം ചവറ വടക്കുംഭാഗം ലെനിൻവില്ലയിൽ സ്റ്റീഫന്റെ മകൻ ഹെബിൻ സ്റ്റീഫനാണ് (23) മരിച്ചത്. കാറിൽ കൊല്ലത്തുനിന്ന് കളമശേരി എച്ച്.എം.ടി കോളനിയിലെ ബന്ധുവിന്റെ വീട്ടിൽവന്ന ഹെബിൻ ബൈക്കിൽ സുഹൃത്തുക്കളുമായി ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങവേ ഞായറാഴ്ച രാത്രി 11.30ഓടെയാണ് അപകടം നടന്നത്. പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളമശേരി ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അമ്മ: പരേതയായ ഹേമ. സഹോദരങ്ങൾ: ലെനിൻ, രഞ്ജിനി.