
പെരുമ്പാവൂർ: പൂപ്പാനി റോഡ് റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക സമ്മേളനം പ്രൊ.എൻ.ആർ.വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ആർ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. രാമചന്ദ്രൻ, കൗൺസിലർമാരായ പോൾ പാത്തിക്കൽ, സി.കെ.രാമകൃഷ്ണൻ എന്നിവർ വിദ്യാഭ്യാസ അവാർഡ് ദാനം നിർവഹിച്ചു. പത്രാധിപർ പുരസ്കാര ജേതാവും കേരളകൗമുദി ലേഖകനുമായ കെ.രവികുമാറിനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: പത്രപ്രവർത്തക അവാർഡ് ജേതാവും കേരള കൗമുദി ലേഖകനുമായ കെ. രവികുമാറിനെ പൂപ്പാനി റോഡ് റസിഡൻസ് അസോസിയേഷൻ വാർഷികത്തിൽ കൗൺസിലർമാരായ പോൾ പാത്തിക്കൽ, സി.കെ. രാമകൃഷ്ണൻ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ച് ആദരിക്കുന്നു.