
ചോറ്റാനിക്കര: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരൻ മലപ്പുറം കോട്ടക്കൽ പുത്തൂർ അട്ടേരി വടക്കേതിൽ വി. മുഹമ്മദ് ഫൈസലാണ് (24) മരിച്ചത്. ഞായറാഴ്ച രാത്രി പത്തരയോടെ ചോറ്റാനിക്കര ആശുപത്രിപ്പടിക്ക് സമീപമാണ് അപകടം. വരിക്കോലി കെമിസ്റ്റ് കോളേജ് ഒഫ് ഫാർമസി വിദ്യാർത്ഥിയായ മുഹമ്മദ് ഫൈസൽ സുഹൃത്തിന്റെ വീട്ടിൽ നിന്നും മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ മുഹമ്മദ് ഫൈസലിനെ ഉടനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.