padma

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട സേവാപാക്ഷികത്തിന്റെ ഭാഗമായി ബി.ജെ.പി തൃക്കാക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജലമാണ് ജീവൻ പദ്ധതി ആരംഭിച്ചു.
ജലസ്രോതസുകളുടെ ശുചീകരണത്തിന്റെ ഭാഗമായി പടമുഗൾ ചിന്നൻപിള്ളി ചിറക്കുളം ശുചീകരിച്ചു. മണ്ഡലം പ്രസിഡന്റ് ലത ഗോപിനാഥിന്റെ അദ്ധ്യക്ഷതയിൽ മഹിളാമോർച്ച ദേശീയ സെക്രട്ടറി പദ്മജ എസ്. മേനോൻ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം സെക്രട്ടറി ജ്യോതിർമയി, മഹിളാമോർച്ച ജനറൽ സെക്രട്ടറി ഉഷ മോഹൻ എന്നിവർ നേതൃത്വം വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സജീവൻ കരിമക്കാട്, സി.ബി. അനിൽകുമാർ, ബൂത്ത് കൺവീനർ ബാലചന്ദ്രൻ ബീനാകുമാരി എന്നിവർ പങ്കെടുത്തു.