പെരുമ്പാവൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നിൽ ധർണ നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.പി.രാജീവ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഷാജി നെടുംതോട് അദ്ധ്യക്ഷത വഹിച്ചു. പി.എം.റഹിം, കെ.എൻ.ശിവൻ, സലാം മണക്കാടൻ, കെ.പി.ഇബ്രാഹിം, സണ്ണി ചാക്കോ, ചിന്നമ്മ പോൾ തുടങ്ങിയവർ സംസാരിച്ചു.