പെരുമ്പാവൂർ: കൺസ്ട്രക്ഷൻ മെഷിനറി ഓണേഴ്‌സ് സമിതി മേഖലാ സമ്മേളനം നടത്തി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അൻവർ അലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോർജ് കരിമാൻ അദ്ധ്യക്ഷത വഹിച്ചു. വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി.ഹമീദ്, പി.പി.ഡേവീസ്, പഞ്ചായത്ത് അംഗം എം.പി.സുരേഷ്, എ.എം.ബഷീർ, കെ.എം. വിൽസൺ, ഷാജി കാശിനാഥൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ടി.എ.ഇബ്രാഹിം (പ്രസിഡന്റ്), ടി.എച്ച്. അൻസർ (സെക്രട്ടറി), നൗഷാദ് പൂക്കാട്ടുപടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.