പെരുമ്പാവൂർ: നൗഷാദ് അസോസിയേഷൻ ജില്ലാ സംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും മുനിസിപ്പൽ ചെയർമാൻ ടി.എം.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ.എച്ച്. നൗഷാദ് ചെമ്പറക്കി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന രക്ഷാധികാരി നൗഷാദ് ബ്രോഡ് വേ അവാർഡ് വിതരണം ചെയ്തു. രക്തദാന മേഖലയിൽ സേവനം നടത്തിയവരെ ആദരിച്ചു. മുനിസിപ്പൽ കൗൺസിലർ കെ.ബി.നൗഷാദ്, എടത്തല ഗ്രാമപഞ്ചായത്ത് അംഗം എം.എ.നൗഷാദ്, സംസ്ഥാന സെക്രട്ടറി നൗഷാദ് എളമക്കര, ജില്ലാ സെക്രട്ടറി നൗഷാദ് നെല്ലിക്കുഴി തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ 200 ൽപരം നൗഷാദുമാർ സംഗമത്തിൽ പങ്കെടുത്തു.