പെരുമ്പാവൂർ: പെരുമ്പാവൂർ സരിഗയുടെ 30-ാം സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം ഡോ.വിജയൻ നങ്ങേലിൽ ഉദ്ഘാടനം ചെയ്തു. ടെൽക്ക് മുൻ ചെയർമാൻ അഡ്വ. എൻ.സി.മോഹനന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുനിസിപ്പൽ ചെയർമാൻ ടി.എം.സക്കീർ ഹുസൈൻ, ഷാജി സരിഗ,അഡ്വ. ടി.എൻ.അരുൺകുമാർ, മമ്മി സെഞ്ച്വറി, ഐമുറി വേണു, ബി.മണി, ബാബു കാഞ്ഞിരക്കോട്ടിൽ, ബിജു രസിക എന്നിവർ സംസാരിച്ചു.നാടകോത്സവം ഒക്ടോബർ 5ന് സമാപിക്കും.