
പറവൂർ: ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രിയാഘോഷങ്ങൾക്ക് തിരിതെളിഞ്ഞു. സംഗീതജ്ഞ പ്രിയ ആർ. പൈ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി പ്രസിഡന്റ് പി.കെ. അറുമുഖൻ അദ്ധ്യക്ഷത വഹിച്ചു. പറവൂർ തമ്പുരാൻ പൃഥിരാജ് രാജ, ഇ.ജി.ശശി, ഡോ.സി.എം.രാധാകൃഷ്ണൻ, രമേഷ് കുമാർ പി. കുറുപ്പ്, ജി.ജയശങ്കർ, ടി.എസ്.ദേവൻ എന്നിവർ സംസാരിച്ചു. 30ന് വൈകിട്ട് അഞ്ചിന് സാംസ്കാരിക സമ്മേളനം തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അദ്ധ്യക്ഷത വഹിക്കും.