 
കുറുപ്പംപടി: മുടക്കുഴ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതിന്റെ ഉദ്ഘാടനം 30ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും. പഴയ കെട്ടിടം എൻ.ആർ. എച്ച്.എം ഫണ്ടിൽനിന്ന് ആർദ്രം പദ്ധതിയിൽപ്പെടുത്തി 15 ലക്ഷം രൂപയ്ക്ക് നവീകരിച്ചു. എം.എൽ.എ ഫണ്ടിൽനിന്ന് 90 ലക്ഷം രൂപയുടെ പുതിയ കെട്ടിടം പണിത് പ്രവർത്തനമാരംഭിച്ചിട്ട് ഒന്നരവർഷമായി. ഉച്ചയ്ക്ക് 2.30ന് ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം.പിയടക്കമുള്ള ജനപ്രതിനിധികൾ പങ്കെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ അറിയിച്ചു.