പറവൂർ: പറവൂർ നഗരപ്രദേശത്തെ വളർത്തുനായ്ക്കൾക്കുള്ള വാക്സിനേഷൻ ക്യാമ്പ് ഇന്ന് തുടങ്ങും. രാവിലെ പത്തിന് ഒന്നാം വാർഡിൽ നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്യും. അടുത്തമാസം 20ന് മുമ്പ് എല്ലാ വാർഡുകളിലും വാക്സിനേഷൻ ക്യാമ്പുകൾ നടത്തും.