തൃക്കാക്കര നഗരസഭയിൽ പ്രാഥമികകാര്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ല!
തൃക്കാക്കര: സംസ്ഥാനത്തെ ഏറ്റവും വരുമാനമുള്ള നഗരസഭയായ തൃക്കാക്കരയിൽ വിവിധ ആവശ്യത്തിനായി നഗരസഭയിലെത്തുന്നവർക്ക് ആ 'ശങ്ക" തോന്നിയാൽ കുടുങ്ങും! പ്രാഥമികകാര്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലാത്തതാണ് ജീവനക്കാരെയും പൊതുജനങ്ങളെയും വലയ്‌ക്കുന്നത്. ദിവസവും നൂറുകണക്കിന് ആളുകളാണ് നഗരസഭയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത്.
പേരിനുണ്ട് ശൗചാലയം
നഗരസഭയിലെ ജീവനക്കാർക്ക് നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥ ഓഫീസിന് സമീപം വർഷങ്ങൾക്ക് മുമ്പ് പണികഴിപ്പിച്ച രണ്ട് ശൗചാലയമുണ്ട്. അവയിപ്പോൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
കൗൺസിലർമാർക്കായി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരുടെ ക്യാമ്പിന് സമീപം ശൗചാലയമുണ്ട്. സെക്രട്ടറി, ചെയർപേഴ്സൺ എന്നിവരുടെ കാബിനുകളിൽ ശൗചാലയമുണ്ടെങ്കിലും കുറ്റിയും കൊളുത്തുമില്ലെന്ന് കേൾക്കുന്നു.