കളമശേരി: സീപോർട്ട് -എയർപോർട്ട് റോഡിൽ എച്ച്.എം.ടിക്കടുത്ത് ഇന്നലെ വൈകിട്ട് ആറോടെ മാലിന്യം തള്ളാനെത്തിയ ടെമ്പോവാനും ഡ്രൈവറെയും നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിലേൽപ്പിച്ചു. കളമശേരി പൊലീസ് കേസെടുത്തു. നഗരസഭ ഇന്ന് പിഴ ചുമത്തുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. നിഷാദ് പറഞ്ഞു.