 
അങ്കമാലി: സാമൂഹിക വികസനരംഗത്ത് 28 വർഷങ്ങൾ പൂർത്തീകരിച്ച ദി അന്ത്യോദയയുടെ നൂതന സംരംഭമായ അന്ത്യോദയ ഇൻസ്റ്റിറ്റൂട്ട് ഒഫ് ഫോറിൻ ലാംഗ്വേജ് സ്റ്റഡീസ് മാണ്ഡ്യരൂപത മെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്ത് ഉദ്‌ഘാടനം ചെയ്തു. കോഴ്‌സിനെക്കുറിച്ച് കോഴ്‌സ് ഡയറക്ടർ റവ.ഫാ. സുബാഷ് മാളിയേക്കൽ വിശദീകരിച്ചു. ദി അന്ത്യോദയ എക്സിക്യൂട്ടീവ് ഡയറക്ടർ പീറ്റർ തെറ്റയിൽ സംസാരിച്ചു. ഡയറക്ടർ ഫാ. ജോസഫ് അണ്ടിശ്ശേരിൽ അദ്ധ്യക്ഷനായി. ഫാ.പോൾ കല്ലുകാരൻ, ഫാ . ജോയ് ഐനിയാടൻ , ഫാ .ജിമ്മി പൂച്ചക്കാട്ട്, ജോളി എം പടയാട്ടിൽ, ബോർഡ് മെമ്പർമാർ ജോർജ് എൽസൂസ്, അനു അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.