കൊച്ചി: കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമത്തിലെ നവരാത്രി ആഘോഷത്തിന് പുരന്ദരാനന്ദ സ്വാമി തിരിതെളിച്ചു. കാട്ടയിൽ രാമചന്ദ്രൻ, ട്രസ്റ്റിമാരായ സി.എസ്. മുരളിധരൻ, കെ. കുട്ടികൃഷ്ണൻ, വൈലോപ്പിള്ളി രാജീവ്, ഹണി എസ്. ഗോപിനാഥ്, പി. വിജയൻ എന്നിവർ പങ്കെടുത്തു. ദിവസവും വൈകിട്ട് അഞ്ചിന് കാട്ടയിൽ രാമചന്ദ്രന്റെ ദേവീ മഹാത്മ്യപ്രഭാഷണം, വെള്ളിയാഴ്ച രാവിലെ 9.30ന് സംഗീതജ്ഞ ഡോ. ഭുവനേശ്വരിയുടെ നേതൃത്വത്തിൽ ദേവീ മഹാത്മ്യം പാരായണം, മഹാനവമി ദിനമായ നാലിന് രാവിലെ 9.30ന് സംഗീത വിദ്യാർത്ഥികളുടെ അരങ്ങേറ്റം എന്നീ പരിപാടികൾ ഉണ്ടായിരിക്കും.