
മരട്: മോസ്ക് റോഡ് റസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച എൻ.എൻ.വി.എം ട്രോഫി ഫുട്ബാൾ ടൂർണമെന്റിൽ റോസസ് ഇൻ ഫോർട്ടുകൊച്ചി വിജയിച്ചു. സോക്കർ തൃപ്പൂണിത്തുറ രണ്ടാംസ്ഥാനത്തെത്തി. സമ്മാനദാന സമ്മേളനം നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ ബെൻഷാദ് നടുവിലവീട് ഉദ്ഘാടനം ചെയ്തു.
അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ മാച്ച് കമ്മിഷണർ കെ. രവീന്ദ്രൻ സമ്മാനദാനം നിർവഹിച്ചു. എം.ആർ.ആർ.എ വൈസ് പ്രസിഡന്റ് വി.ആർ. വിജു അദ്ധ്യക്ഷനായി. നഗരസഭാ സ്ഥിരംസമിതി അദ്ധ്യക്ഷരായ പി.ഡി. രാജേഷ്, ടി.എസ്. ചന്ദ്രകലാധരൻ, കൗൺസിലർ സിബി സേവിയർ, മ്യൂറ ചെയർമാൻ ചാർലി മുഴാപ്പിള്ളി, കെ.ജി. പ്രകാശൻ, ദിവാകരൻ കുളത്തുങ്കൽ എന്നിവർ പ്രസംഗിച്ചു.