pension

കൊച്ചി: കൊച്ചി തുറമുഖ മാനേജ്‌മെന്റിന്റെ തുടർച്ചയായി അവഗണനയ്ക്കെതിരെ ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ പെൻഷൻകാരും കുടുംബങ്ങങ്ങളും തുറമുഖ അതോറിറ്റി ഓഫീസിനു മുന്നിൽ ധർണ നടത്തും.

തുറമുഖത്തിന്റെ നടത്തിപ്പിൽ പങ്കുവഹിക്കുകയും സർവീസിൽ നിന്ന് പിരിയുകയും ചെയ്ത ജീവനക്കാർക്ക് നൽകാനുള്ള പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകുന്നതിൽ മാനേജ്‌മെന്റ് നിഷ്‌കരുണമായ അലംഭാവം കാട്ടുകയാണെന്ന് പെൻഷനേഴ്സ് അസോസിയേഷൻ സെക്രട്ടറി സാംബശിവൻ പറഞ്ഞു. ഓൾ ഇന്ത്യ പോർട്ട് ആൻഡ് ഡോക്ക് പെൻഷനേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.എം. മുഹമ്മദ് ഹനീഫ് ധർണ ഉദ്ഘാടനം ചെയ്യും.