
കൊച്ചി: ഡെങ്കിപ്പനി അടക്കമുള്ള കൊതുകുജന്യരോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കാനായി ജില്ലാ വെക്‌ടർ കൺട്രോൾ യൂണിറ്റിന്റെയും ജില്ലാ മെഡിക്കൽ ഓഫിസിന്റെയും ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കൊതുക് ജൈവിക നിയന്ത്രണ കാമ്പയിന് തുടക്കമായി. പച്ചാളം പി.ജെ. ആന്റണി സാംസ്‌കാരിക കേന്ദ്രത്തിലെ കിണറ്റിൽ ഗപ്പി മത്സ്യം നിക്ഷേപിച്ച് മേയർ എം.അനിൽകുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു.
ജൈവമാർഗങ്ങളിലൂടെയും ഉറവിട നശീകരണത്തിലൂടെയുമുള്ള കൊതുകു നിർമ്മാർജ്ജനമാണ് ലക്ഷ്യം. കുടുംബശ്രീ, ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ, റസിഡന്റ്‌സ് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൗൺസിലർ മിനി വിവേര, ജില്ല സർവേലൻസ് ഓഫീസർ കെ.കെ.ആശ തുടങ്ങിയവർ പങ്കെടുത്തു.