കളമശേരി: നഗരസഭയിലെ സീപോർട്ട് -എയർപോർട്ട് റോഡിൽ എച്ച്.എം.ടി എസ്റ്റേറ്റിൽ മാലിന്യവുമായി വന്ന ലോറി നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി പിഴയടപ്പിച്ചു. 25,010 രൂപയാണ് പിഴയിട്ടത്. മാലിന്യ ഉറവിടം കണ്ടെത്താനായില്ല. വാഹനം ഗോപാലൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്.

നഗരസഭാ പരിധിയിൽ ലൈസൻസില്ലാത്ത സ്ഥാപനങ്ങൾക്ക് ലൈസൻസ് എടുപ്പിച്ചതായി ചെയർപേഴ്സൺ സീമ കണ്ണൻ പറഞ്ഞു. സ്ഥാപനങ്ങളെ ഹരിത കർമ്മസേനയിൽ ഉൾപ്പെടുത്തുമെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.നിഷാദ് പറഞ്ഞു. മാലിന്യ നിർമ്മാർജനം വ്യക്തമാക്കാത്തവരുടെ ലൈസൻസ് പുതുക്കില്ലെന്ന് ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ റെയ്മണ്ട് പറഞ്ഞു.