ആലുവ: 'എന്റെ ഗ്രാമം ഗാന്ധിജിയിലൂടെ മിഷൻ' ഗാന്ധിജയന്തിയോടനുബന്ധിച്ച് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ഉപന്യാസ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. 'ഗാന്ധിജിയുടെ പൊതുപ്രവർത്തന മാതൃക' എന്ന വിഷയത്തിൽ നടത്തിയ മത്സരത്തിൽ കളമശേരി രാജഗിരി സ്‌കൂളിലെ ജെ. മാളവിക ഒന്നാംസ്ഥാനം നേടി.
രണ്ടാംസ്ഥാനം എരൂർ ഭവാൻസ് വിദ്യാമന്ദിറിലെ വി. കീർത്തനയും തിരുവാങ്കുളം ഭവാൻസ് മുൻഷി വിദ്യാശ്രമത്തിലെ നിരഞ്ജന മനയിലിനും നേടി. ആലുവ സെന്റ് ഫ്രാൻസിസ് ജി. എച്ച്.എസിലെ അക്ഷര അനിൽ മൂന്നാംസ്ഥാനം നേടി.
8000, 7000, 5000 രൂപയുടെ ഗാന്ധി സാഹിത്യ കൃതികളും മെമൻറോയും ബഹുമതി പത്രവുമടങ്ങിയതാണ് പുരസ്‌കാരങ്ങൾ. ഗാന്ധി ജയന്തി ദിനത്തിൽ രാവിലെ 10 ന് മുപ്പത്തടം സഹകരണബാങ്ക് ഹാളിൽ മന്ത്രി പി. രാജീവ് പുരസ്‌കാര വിതരണം നിർവ്വഹിക്കുമെന്ന് ശ്രീമൻ നാരായണൻ അറിയിച്ചു.