canara
ആലുവ കാനറ ബാങ്ക് ബ്രാഞ്ച് റിട്ടയറീസ് സംഗമത്തിൽ ചന്ദ്രശേഖര മാരാർ സംസാരിക്കുന്നു

ആലുവ: ആലുവ കാനറബാങ്ക് ബ്രാഞ്ച് റിട്ടയറീസ് സംഗമം മഹനാമി ഹോട്ടലിൽ നടന്നു. ഗോപിദാസ് അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രശേഖരമാരാർ സംസാരിച്ചു. മുതിർന്ന അംഗങ്ങളായ കെ.പി. കുമാരൻ, സത്യപാലൻ, നിർമ്മല, കാന്തികുമാരി, ഇ.കെ. ആന്റണി, വി.കെ.എം വർമ്മ എന്നിവരെ ആദരിച്ചു. കെ.എ. സതീശൻ (കൺവീനർ), ജോസഫ് അഗസ്റ്റ്യൻ (ജോയിന്റ് കൺവീനർ) എന്നിവരടങ്ങിയ ഏഴംഗ കമ്മിറ്റിയെ ഭാരവാഹികളായി തിരഞ്ഞെടുത്തു.