
കളമശേരി: എസ്.എൻ.ഡി.പി യോഗം 42-ാം നമ്പർ പള്ളിലാങ്കര ശാഖയുടെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള അവാർഡുദാന ചടങ്ങും കുട്ടികളുടെ കലാപരിപാടികളും ആലുവ യൂണിയൻ പ്രസിഡന്റ് വി.സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ.എസ്. ജിതേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽ കുമാർ, കൗൺസലിംഗ് ഫോറം പ്രസിഡന്റ് ബിജു വാലത്ത്, ശാഖ സെക്രട്ടറി പി.വി. ശശികുമാർ, യൂണിയൻ കമ്മിറ്റി അംഗം രഞ്ജിനി സതീശൻ എന്നിവർ സംസാരിച്ചു.