o
ഓടക്കാലി ടൗണിൽ കുഴിയിൽ വീണ വാഹനം തകരാറിലായി കിടക്കുന്നു.

കുറുപ്പംപടി: ആലുവ -മൂന്നാർ റോഡിലെ കുഴിയിൽവീണ് വാഹനങ്ങൾക്ക് അപകടം സംഭവിക്കുന്നതും മറി​യുന്നതും നിത്യസംഭവമായി മാറി. മഴ മാറിയിട്ടും റോഡി​ലെ കുഴികൾ അടയ്ക്കാൻ അധി​കാരി​കൾ താത്പര്യം കാട്ടുന്നി​ല്ല. ചില സ്ഥലങ്ങളിൽ പേരിന് കുഴിയടയ്ക്കൽ നടന്നിട്ടുണ്ട് എന്നല്ലാതെ കൃത്യമായ കുഴികൾ അടയ്ക്കൽ ഇതുവരെ നടന്നിട്ടില്ല. പൊതുമരാമത്ത് വകുപ്പ് കുറുപ്പംപടി സെക്ഷന് കീഴിലുള്ള പണികളാണ് മുന്നോട്ടുപോകാത്തത്. ഉദ്യോഗസ്ഥരുടെ അലംഭാവമാണ് മുഖ്യകാരണമെന്നാണ് ആരോപണം.

ഓടക്കാലിയിൽ പ്ലൈവുഡ് കമ്പനിയിൽ നിന്ന് ലോഡുമായി വന്ന വാഹനം കുഴിയിൽ വീണ് തകരാറിലായതിനെ തുടർന്ന് ഓടക്കാലി ടൗണിൽ മണിക്കൂറുകളോളം കഴി​ഞ്ഞദി​വസം ഗതാഗത തടസമുണ്ടായി. ഓടക്കാലി ഭാഗത്തെ കുഴിയിൽ വീണ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും കുഴികൾ ഒഴിവാക്കുന്നതിനായി​ വാഹനങ്ങൾ വെട്ടിക്കുന്നതും അപകടമുണ്ടാകുന്നതും നി​ത്യകാഴ്ചയായി​ മാറി​.

എത്രയുംവേഗം പ്രശ്നം ശാശ്വതമായി​ പരി​ഹരി​ക്കണമെന്നാണ് ആവശ്യം.