ആലുവ: അഖിലേന്ത്യാ കായിക സംഘടനയായ ക്രീഡാ ഭാരതി സംസ്ഥാന സംഘടനാ സമ്മേളനം ആലുവയിൽ ആർ.എസ്.എസ് പ്രാന്ത ശാരീരിക് പ്രമുഖ് കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി രവി അച്ഛൻ പാലിയത്ത്, പി.ടി. ഉഷ, അശോകൻ കുന്നുങ്കൽ (രക്ഷാധികാരികൾ), പി.കെ. അനിൽകുമാർ പത്തനംതിട്ട (പ്രസിഡന്റ്), പി.ജി. സജീവ്‌കുമാർ (വർക്കിംഗ് പ്രസിഡന്റ്), ദയ്ത ജോളി, രമണി നാരായണൻ (വൈസ് പ്രസിഡന്റുമാർ), ടി. സതീഷ് കൊല്ലം (സെക്രട്ടറി), വി.എൻ. വിജോയ് (സംഘടനാ സെക്രട്ടറി), രാജേഷ് മേനോൻ (ജോ. സെക്രട്ടറി), അച്ചുതൻ (ട്രഷറർ), വെങ്കിട്ടരാമൻ (സഹ. ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.