 
കാലടി: ചൊവ്വര കെ. എം.എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ ഡിഗ്രി ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഓറിയന്റേഷൻ ക്ലാസ് ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് കെ. സി. മാർട്ടിൻ ഉദ്ഘാടനം ചെയ്തു. കെ. എം. എം ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ എ. എം .അബൂബക്കർ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ പ്രൊഫ. മാഹിൻ ഇബ്രാഹിം, വാർഡ് മെമ്പർ വി. എം. ഷംഷുദീൻ, കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ സബാന ബക്കർ , അസി.പ്രൊഫസർ ഉണ്ണിക്കൃഷ്ണൻ.സി .എൻ എന്നിവർ സംസാരിച്ചു.
ഡിഗ്രിക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ നൽകും, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് കിട്ടിയ കുട്ടികൾക്ക് സൗജന്യമായി പഠിക്കാൻ അവസരവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഫീസ് ആനുകൂല്യവും നൽകുമെന്ന് കോളേജ് അധികാരികൾ അറിയിച്ചു.