
തൃക്കാക്കര: ജനകീയാസൂത്രണ പദ്ധതികൾ വെട്ടിക്കുറച്ച നഗരസഭാ ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് കൗൺസിലർമാർ തൃക്കാക്കര നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. വാർഡുസഭകളിൽ വിതരണം ചെയ്യാൻ നഗരസഭ തയ്യാറാക്കിയ ജനകീയാസൂത്രണ പദ്ധതി അപേക്ഷാഫോം കത്തിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധ സമരം പ്രതിപക്ഷ നേതാവ് എം.കെ.ചന്ദ്രബാബു ഉദ്ഘാടനംചെയ്തു.
കൗൺസിലർമാരായ സുനി കൈലാസൻ, കെ.എൻ. ജയകുമാരി, അനിത ജനചന്ദ്രൻ, അജുന ഹാഷിം, റസിയ നിഷാദ്, അഡ്വ.ലിയ തങ്കച്ചൻ, സൽമ ശിഹാബ്, പി.സി.മനൂപ് തുടങ്ങിയവർ പ്രസംഗിച്ചു. ജനകീയാസൂത്രണ പദ്ധതികൾ അമ്പത് ശതമാനം വെട്ടിക്കുറച്ച് ജനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കുകയാണെന്ന് ചന്ദ്രബാബു പറഞ്ഞു.