മൂവാറ്റുപുഴ: പൊതു പ്രവർത്തകർക്ക് മാതൃകയാക്കാവുന്ന നിസ്വാർത്ഥ വ്യക്തിത്വമായിരുന്നു മുസ്ലിംലീഗ് നേതാവ് എ. അബൂബക്കർ സാഹിബെന്ന് ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. മുസ്ലിംലീഗ് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എ. അബൂബക്കർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് പി.എ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൾ മജീദ്, വൈസ് പ്രസിഡന്റ് പി.എം. അമീർ അലി, ദേശീയ കൗൺസിൽ അംഗം അഡ്വ.കെ.എം. ഹസൈനാർ, നിയോജകമണ്ഡലം ജനറൽസെക്രട്ടറി എം.എം. സീതി, വൈസ് പ്രസിഡന്റ് പി.പി. മൈതീൻ, സ്വതന്ത്ര കർഷകസംഘം ജില്ലാ പ്രസിഡന്റ് എം.എം. അലിയാർ എന്നിവർ പ്രസംഗിച്ചു.