1

തൃക്കാക്കര: ക്ഷീര കർഷകർക്ക് കുറഞ്ഞവിലയിൽ കാലിത്തീറ്റ നൽകുന്നതുൾപ്പെടെയുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കണമെന്ന് ഉമ തോമസ് എം.എൽ.എ പറഞ്ഞു. ഇടപ്പള്ളി ബ്ലോക്ക് ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ അദ്ധ്യക്ഷത വഹിച്ചു.

തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ അജിത തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർ ബിന്ദുമോൻ പി.പി., ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോസി വൈപ്പിൻ, തൃക്കാക്കര മുൻസിപ്പൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്മിത സണ്ണി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എൽസി ജോർജ്ജ് തുടങ്ങിയവർ സംസാരിച്ചു.

കർഷകർക്ക് അവാർഡുകൾ സമ്മാനിച്ചു. തുതിയൂരിൽ നടന്ന കന്നുകാലി പ്രദർശന മത്സരം അജിത തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് കാഷ് അവാർഡും സൗജന്യ കാലിത്തീറ്റയും നൽകി.