മൂവാറ്റുപുഴ: ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ വെള്ളൂർക്കുന്നം യൂണിറ്റ് വാർഷിക സമ്മേളനം കടാതി അമൃത റസ്റ്റോറൻറ് ഹാളിൽ മേഖലാ പ്രസിഡന്റ് ജോമറ്റ് മാനുവൽ ഉദ്ഘാടനം ചെയ്തു . യൂണിറ്റ് പ്രസിഡന്റ് ശ്രീധു മോഹൻ അദ്ധ്യക്ഷത വഹിച്ചു. റെജി ചൈത്രം, കെ.എസ്. സന്തോഷ്‌കുമാർ, റോണി അഗസ്റ്റിൻ, അജിമോൻ പി. എസ് , ടോമി സാഗ, സജീവ് നോബിൾ, നജീബ് കളർ ടോൺ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ശ്രീതു മോഹൻ (പ്രസിഡന്റ് ), കെ.എസ്. സന്തോഷ്‌കുമാർ (വൈസ് പ്രസിഡന്റ്), അമൽജിത്ത് ഗോപി (സെക്രട്ടറി), ആദർശ് (ജോ. സെക്രട്ടറി ), സജീവ് നോബിൾ ( ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.