tv-pradheesh
പാറക്കടവ് ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയും സംയുക്തമായി സൗജന്യമായി നൽകുന്ന ഗ്രാഫ്റ്ര് ചെയ്ത കശുമാവിൻ തൈകളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് നിർവഹിക്കുന്നു

നെടുമ്പാശേരി: ഗ്രാഫ്റ്റ് ചെയ്ത കശുമാവിൻ തൈകൾ പാറക്കടവ് ബ്ലോക്ക് പഞ്ചായത്തും കശുമാവ് കൃഷി വികസന ഏജൻസിയും സംയുക്തമായി സൗജന്യമായി വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് വിതരണോദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എം. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കശുമാവ് കൃഷി വികസന ഏജൻസി ഫീൽഡ് ഓഫീസർ എ. ശാലിനി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അമ്പിളി ഗോപി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷബീർ അലി, സി.കെ. കാസിം, വി.ടി. സലീഷ്, താരാ സജീവ് എന്നിവർ പ്രസംഗിച്ചു.

ഭൂമിയുടെ നികുതിയടച്ച രസീതും ആധാർ കാർഡുമായി ബ്ലോക്ക് പഞ്ചായത്തിൽ നേരിട്ട് ഹാജരാകുന്ന കർഷകർക്ക് സൗജന്യനിരക്കിൽ കശുമാവിൻതൈകൾ ലഭിക്കും. നേരത്തെ അപേക്ഷ നൽകിയ കർഷകർക്ക് നൽകിയതിനുശേഷം ബാക്കി വന്ന തൈകളാണ് വിതരണത്തിനുള്ളത്.