മൂവാറ്റുപുഴ: പണ്ടപ്പിള്ളി സാമൂഹിക ആരോഗ്യകേന്ദ്രത്തിന് ഒരു കൈത്താങ്ങായി നിർമല കോളേജ് എൻ.എസ്.എസ്.യൂണിറ്റ്. വിദ്യാർത്ഥികൾ ആരോഗ്യകേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഫർണീച്ചർപെയിന്റ് ചെയ്തു നൽകി. പ്രോഗ്രാം ഓഫീസർമാരായ ഡോ. ബി. രാജേഷ്‌കുമാർ, ഡോ. സംഗീത നായർ, വോളന്റിയർ സെക്രട്ടറിമാരായ കെ.ആർ. ദേവസേന, ആവണി ആർ.നായർ എന്നിവർ നേതൃത്വം നൽകി.