
കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ 2019 ഡിസംബർ 28ന് കണ്ണൂർ സർവകലാശാലയിലെ ചരിത്ര കോൺഗസ് ഉദ്ഘാടനച്ചടങ്ങിൽ ആക്രമിക്കാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഇന്റലക്ച്വൽ സെൽ മുൻ സംസ്ഥാന കൺവീനർ ടി.ജി. മോഹൻദാസ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.
പരാതിയുണ്ടെങ്കിൽ മജിസ്ട്രേറ്റ് കോടതിയിലാണ് നൽകേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ചരിത്രകാരൻ ഇർഫാൻ ഹബീബ് ഗവർണറെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെങ്കിലും പൊലീസ് നടപടിയുണ്ടായില്ലെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.