കുറുപ്പംപടി: ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ ഓഹരി വിതരണവും പൊതുയോഗവും മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. കർഷകരുടെ വിത്ത് മുതൽ വിപണനം വരെയുള്ള കാര്യങ്ങൾ ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് പരമാവധി ലാഭം ഉറപ്പ് വരുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. അവറാച്ചൻ, മനോജ് തോട്ടപ്പള്ളി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് മുത്തേടൻ, ഷൈമി വർഗീസ്, ശാരദ മോഹൻ, വൈസ് പ്രസിഡന്റ് മോളി തോമസ്, കെ.കെ. മാത്തുകുഞ്ഞ്, ഷീല പോൾ,മോളി പി.എൻ എന്നിവർ പ്രസംഗിച്ചു.