കുറുപ്പംപടി: ഇരിങ്ങോൾക്കാവിൽ നവരാത്രി മഹോത്സവത്തിന് തിരിതെളിഞ്ഞു. ചലച്ചിത്രതാരം ദിനേശ് പ്രഭാകർ ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.ജി. ജയൻ അദ്ധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനത്തിൽ സെക്രട്ടറി കെ.പി. സോബി, എം.പി. സദാനന്ദൻ, കെ.എസ്. മഞ്ജു തുടങ്ങിയവർ സംസാരിച്ചു. ഒക്ടോബർ 5ന് വിജയദശമി ദിവസം പൂജയെടുപ്പിന് ശേഷം രാവിലെ 8മുതൽ സംഗീതാർച്ചന.