കോലഞ്ചേരി: വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പൊളി​റ്റിക്കൽസയൻസ് വിഷയത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. പൊളി​റ്റിക്കൽ സയൻസിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദവും സാമൂഹ്യശാസ്ത്രത്തിൽ ബി.എഡ്, സെ​റ്റ് യോഗ്യതകളുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ബയോഡേ​റ്റയും സർട്ടിഫിക്ക​റ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഒക്ടോബർ 12നകം സ്‌കൂൾ ഓഫീസിൽ നേരിട്ടോ പ്രിൻസിപ്പൽ, ആർ.എം.എച്ച്.എസ്.എസ്, വടവുകോട് പി.ഒ 682310 എന്ന വിലാസത്തിലോ അപേക്ഷിക്കണം