കിഴക്കമ്പലം: പുന്നോർക്കോട് കനകധാര മഹാലക്ഷ്മി ക്ഷേത്രത്തിൽ നവരാത്രി പൂജകൾ തുടങ്ങി. ദിവസവും വിശേഷാൽ പൂജ, ഗണപതിഹോമം, ശ്രീസൂക്തപൂജ, കനകധാര അർച്ചന, സുവാസിനി പൂജ, ഭഗവതിസേവ എന്നിവയും അന്നദാനവും നടക്കും. രാവിലെ 10 മുതൽ പ്രഭാഷണം, തിരുവാതിരകളി, സംഗീതപരിപാടികൾ എന്നിവയുമുണ്ടാകും. അഞ്ചാംതീയതി സമാപിക്കും.