t

തൃപ്പൂണിത്തുറ: ഒരുലക്ഷം പുതിയ സംരംഭങ്ങളെന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിപ്രകാരം തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ പ്രവർത്തനങ്ങളുടെ അവലോകന യോഗം കെ.ബാബു എം.എൽ.എയുടെ നേതൃത്വത്തിൽ നടന്നു.

നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ്, മരട് മുനിസിപ്പാലിറ്റി ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി, ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ സംഗീത,​ കണയന്നൂർ താലൂക്ക് വ്യവസായ ഓഫീസർ പി. നമിത,​ കൊച്ചി താലൂക്ക് വ്യവസായ ഓഫീസർ ഹേമ പി. ജോസഫ് എന്നിവർ സംസാരിച്ചു.

ക്ഷീര വികസന ഓഫീസർ, എംപ്ലോയ്മെന്റ് ഓഫീസർ, അഗ്രികൾച്ചറൽ ഓഫീസർ, ഫിഷറീസ് ഓഫീസർ,​ ബാങ്ക് പ്രതിനിധികൾ,​ സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു. നടപ്പുവർഷം മണ്ഡലത്തിൽ 434 യൂണിറ്റുകൾ പ്രവർത്തനം ആരംഭിച്ചു. 24.61 കോടിയുടെ നിക്ഷേപവും 968 പേർക്ക് തൊഴിലും ലഭിച്ചു.