
കൊച്ചി: ലഹരിസംഘങ്ങളുടെ തായ്‌വേര് അറുത്ത് ലഹരിയിൽനിന്ന് നാടിനെ മോചിപ്പിക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയർമാൻ ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ പറഞ്ഞു. കെ.സി.ബി.സി. മദ്യവിരുദ്ധസമിതിയും കേരള മദ്യവിരുദ്ധ ഏകോപനസമിതിയും ചേർന്ന് കലൂരിൽ സംഘടിപ്പിച്ച ലഹരി ഭീകരതയ്ക്കെതിരെയുള്ള പ്രതിഷേധബാലെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.സി.ബി.സി മദ്യവിരുദ്ധസമിതി സംസ്ഥാന വക്താവ് അഡ്വ.ചാർളി പോൾ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജെസി ഷാജി, ഷൈബി പാപ്പച്ചൻ, ടി.എം.വർഗീസ്, ജെയിംസ് കോറമ്പേൽ, ഹിൽട്ടൺ ചാൾസ്, എം.എൽ.ജോസഫ്, എം.പി.ജോസി തുടങ്ങിയവർ സംസാരിച്ചു.