കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിൽ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന 40ശതമാനത്തിനുമുകളിൽ വൈകല്യമുള്ള വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നു. പൂരിപ്പിച്ച ഫോമുകൾ ഒക്ടോബർ 31ന് മുമ്പായി തൊട്ടടുത്ത അങ്കണവാടിയിൽ ഏല്പിക്കണം. അപേക്ഷയോടൊപ്പം ഭിന്നശേഷി സർട്ടിഫിക്ക​റ്റ് , റേഷൻകാർഡ്, ആധാർകാർഡ് (കുട്ടിയുടെയും രക്ഷകർത്താവിന്റെയും), ബാങ്ക് അക്കൗണ്ട് (കുട്ടിയുടെയും രക്ഷകർത്താവിന്റെയും ജോയിന്റ്അക്കൗണ്ട് ) എന്നിവയുടെ കോപ്പി ഹാജരാക്കണം. മാനസിക വെല്ലുവിളികൾ നേരിടുന്നവരിൽ വിദ്യാലയങ്ങളിലോ ഡേ കെയർ സെന്ററുകളിലോ പോകാത്ത 18 വയസിൽ താഴെയുള്ളവർക്കും അപേക്ഷിക്കാം.