അങ്കമാലി: ഹൃദയ ദിനത്തോടനുബന്ധിച്ച് ഡോ. ജോസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള ഹാർട്ട് കെയർ ഫൗണ്ടേഷൻ സംഘടിപ്പിച്ചിട്ടുള്ള ഹാർട്ടത്തണിന് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ സ്വീകരണം നൽകി. ഹൃദയ ബോധവത്ക്കരണത്തിനായി ഡോക്ടർമാർ ഉൾപ്പെടെ 50 അംഗ സംഘമാണ് കേരളത്തിലുടനീളം സൈക്കിളിൽ യാത്രനടത്തുന്നത്. കൊച്ചിയിലേയ്ക്ക് പുറപ്പെട്ട യാത്ര അങ്കമാലി എൽ.എഫ് ആശുപത്രി ഡയറക്ടർ ഫാ. ജോയ് അയിനിയാടൻ ഫ്ളാഗ് ഓഫ് ചെയ്തു. വിവിധ സൈക്ലിംഗ് ക്ലബുകളുടെയും സംഘനകളുടെയും സഹകരണത്തോടെയാണ് ഹാർട്ടത്തൺ സംഘടിപ്പിച്ചത്.