നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്കാഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10.30 മുതൽ ചെങ്ങമനാട് ശ്രീരംഗം ഓഡിറ്റോറിയത്തിൽ ആരോഗ്യമേള നടക്കുമെന്ന് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ മുഖ്യാതിഥിയായിരിക്കും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ജില്ലാ പഞ്ചായത്ത് യംഗങ്ങളായ എം.ജെ. ജോമി, കെ.വി. രവീന്ദ്രൻ, എ.എസ്. അനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ സൈബ മുഹമ്മദാലി, റോസി ജോഷി, റോസി ജോഷി, സൈന ബാബു, എസ്. വി ജയദേവൻ, കെ.സി. മാർട്ടിൻ, പി.വി. കുഞ്ഞ് തുടങ്ങിയവർ പ്രസംഗിക്കും. ഡോ. ശ്രീദേവി, ഡോ. സോണിയ, ഡോ. ആശ എന്നിവർ വിവിധ സ്റ്റാളുകൾ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കും.

അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി തുടങ്ങിയ മൂന്ന് വിഭാഗങ്ങളെയും കോർത്തിണക്കിയാണ് ആരോഗ്യമേള സംഘടിപ്പിച്ചിട്ടുള്ളത്.