കൊച്ചി : തൃപ്പൂണിത്തുറ ഡാൻസ് ആർട്ട് എക്‌സ്‌പ്രെഷൻ ആൻഡ് സ്‌പേസ് (ഡേയ്‌സ് ) ആഭിമുഖ്യത്തിൽ 30 ന് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ കലാദർശന സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്ലാസ്റ്റിക് വിമുക്ത കാമ്പയിന്റെ ഭാഗമായി തെങ്ങോല കൊണ്ടുള്ള കളിപ്പാട്ട നിർമ്മാണത്തിൽ സൗജന്യ ശില്പശാല നടത്തും. വൈകിട്ട് 5.30 ന് കലാക്ഷേത്ര ഹരി പദ്മൻ ആൻഡ് പാർട്ടിയുടെ ഭരതനാട്യം, സന്ധ്യ മനോജ് അവതരിപ്പിക്കുന്ന ഒഡീസി നൃത്തം, ആബിദ് അൻവർ അവതരിപ്പിക്കുന്ന ഓൾഡ് ഈസ് ഗോൾഡ് സംഗീത പരിപാടി, കോമഡി ഷോ, സോപാന സംഗീതം, കളരിപ്പയറ്റ് തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറും. ഇന്നും നാളെയും ഡേയ്‌സ് സ്റ്റുഡിയോയിൽ കുട്ടികളുടെ ഭരതനാട്യം വർക്ക്ഷോപ്പും നടക്കും. വാർത്താസമ്മേളനത്തിൽ ഐശ്വര്യ സന്തോഷ്, അഭിലാഷ് നമ്പ്യാർ എന്നിവർ പങ്കെടുത്തു.