ആലുവ: എസ്.എൻ.ഡി.പി യോഗം തായിക്കാട്ടുകര ശാഖയുടെ കീഴിലുള്ള ശ്രീനാരായണപുരം ശ്രീശാരദാദേവി ക്ഷേത്രത്തിലെ നവരാത്രി ആഘോഷം തുടങ്ങി. ഹരിഹരസുധൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ സർവൈശ്വര്യ പൂജയും ഗ്രാമോത്സവവും നടന്നു.

ഇന്ന് രാവിലെ പത്തിന് നാരായണീയപാരായണം. നാളെ വൈകിട്ട് അഞ്ചിന് കുമാരിപൂജ, 30ന് വൈകിട്ട് ഏഴിന് ഗ്രാമോത്സവം, ഒക്ടോബർ മൂന്നിന് വൈകിട്ട് 5.20ന് പൂജവയ്പ്പ്, നാലാം തീയതി വൈകിട്ട് 4.30ന് മാന്ത്രയ്ക്കൽ ക്ഷേത്രത്തിൽനിന്ന് ദേശതാലപ്പൊലി, അഞ്ചാംതീയതി വിജയദശമി ദിനത്തിൽ രാവിലെ ഏഴുമുതൽ ഡോ. സുധാകരന്റെ നേതൃത്വത്തിൽ വിദ്യാരംഭം, ഒമ്പതിന് കൂട്ടവാഹനപൂജ, ഉച്ചയ്ക്ക് 12.30ന് പ്രസാദഊട്ട് എന്നിവ നടക്കും. ശാഖാ കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് മനോഹരൻ തറയിൽ, സെക്രട്ടറി ശശി തൂമ്പായിൽ, വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ എന്നിവർ നേതൃത്വം നൽകും.