ആലുവ: ആലുവ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് കേരള എൻ.ജി.ഒ യൂണിയൻ 59 -ാ മത് ആലുവ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. ഉഷ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ. മണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ എൻ.ബി. മനോജ്, എ.എൻ. സിജിമോൾ, എസ്. ഉദയൻ, എൻ.കെ. സുജേഷ്, സന്ദീപ്, കെ.എ. ശ്രീക്കുട്ടൻ, സി.ആർ. മഹേഷ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി പി.കെ. മണി (പ്രസിഡന്റ്), ദീപ്തി ദിവാകരൻ, കെ.എ. സുനിൽകുമാർ (വൈസ് പ്രസിഡന്റുമാർ), കെ.എ. ശ്രീക്കുട്ടൻ (സെക്രട്ടറി), സി.പി. സന്ദീപ്, ഇ.വി. അഖിൽ (ജോയിന്റ് സെക്രട്ടറിമാർ), സി.ആർ. മഹേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.