nh-road-copy
പറവൂർ വൃന്ദാവൻ സ്റ്റോപ്പിലെ അപകടകരമായ കുഴികൾ നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജുവിന്റെ നേതൃത്വത്തിൽ അടക്കുന്നു

പറവൂർ: പൊതുമരാമത്ത് വകുപ്പിന്റെ കാരുണ്യത്തിന് കാത്തുനിൽക്കാതെ റോഡിലെ അപകടകരമായ കുഴികൾ നഗരസഭാ വൈസ് ചെയർമാന്റെ നേതൃത്വത്തിൽ അടച്ചു. പറവൂർ- കൊടുങ്ങല്ലൂർ പി.ഡബ്ലിയു.ഡി. റോഡ് വടക്കേക്കര ചിറ്റാറ്റുകര ഭാഗത്തേക്ക് കുടിവെള്ളത്തിനായുള്ള പുതിയ പൈപ്പ് ലൈനിനുവേണ്ടി വാട്ടർഅതോറിറ്റി കുഴിച്ചപ്പോഴാണ് റോഡ് തകർന്നത്. വൃന്ദാവൻ സ്റ്റോപ്പിന് സമീപം കഴിഞ്ഞ ദിവസങ്ങളിൽ നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടിരുന്നു.നഗസഭ വൈസ് ചെയർമാൻ എം.ജെ. രാജു, പൗലോസ് വടക്കുംചേരി, സാബു നീണ്ടൂർ, സന്തോഷ് എന്നിവർ ചേർന്നാണ് കുഴിയടച്ചത്.