തൃക്കാക്കര: ലഹരിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി കോലഞ്ചേരി ബി.ആർ.സിയുടെ പരിധിയിലെ സ്കൂളുകളിലെ അദ്ധ്യാപകർക്ക് പരിശീലന പരിപാടി ആരംഭിച്ചു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റസീന പരീത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.ശ്രീകല അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ.ബി.സിനി,എക്സൈസ് ഓഫീസർ രമേശ്. പി.വി.സജി ,സണ്ണി വർഗീസ് എന്നിവർ സംസാരിച്ചു. നാലുദിവസംകൊണ്ട് ഉപജില്ലയിലെ ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ 960 അദ്ധ്യാപകർക്കാണ് പരിശീലനം നൽകുന്നത്, തുടർന്ന് ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലെയും കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ബോധവത്കരണ ക്ലാസ് നടത്തും.