പെരുമ്പാവൂർ: ഇരിങ്ങോൾ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിനും നവരാത്രി പൂജയ്ക്കും തുടക്കമായി. ഇന്ന് വൈകിട്ട് 7ന് വീണ ഫ്യൂഷൻ. വെള്ളിയാഴ്ച വൈകിട്ട് 7ന് സംഗീതസദസ്, 8ന് നൃത്തനൃത്ത്യങ്ങൾ. ശനിയാഴ്ച വൈകിട്ട് 6.30ന് നൃത്തസന്ധ്യ. ഞായറാഴ്ച വൈകിട്ട് 6.30ന് ദീപാരാധന. തുടർന്ന് പൂജവയ്പ്പ്, 7ന് നൃത്തനൃത്ത്യങ്ങൾ. തിങ്കളാഴ്ച വൈകിട്ട് 7ന് നൃത്ത അരങ്ങേറ്റം. ചൊവ്വാഴ്ച വൈകിട്ട് 7ന് നൃത്തനൃത്ത്യങ്ങൾ. ബുധനാഴ്ച രാവിലെ 5ന് നടതുറപ്പ്, നിർമ്മാല്യദർശനം. 8ന് പൂജയെടുപ്പ്. തുടർന്ന് വിദ്യാരംഭം. 9 മുതൽ സംഗീതാർച്ചന.