പെരുമ്പാവൂർ: ഒക്ടോബർ 21 ന് പള്ളിക്കവലയിൽ നടക്കുന്ന മദ്ഹ് റസൂൽ മീലാദ് മീറ്റ് 2022 ന്റെ ചിറമുകൾ മുസ്ലിം പള്ളിക്ക് സമീപം സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗോപാലകൃഷ്ണൻ എന്നിവർ ചേർന്ന് നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ മുഹമ്മദ്കുഞ്ഞു മുച്ചേത് അദ്ധ്യക്ഷത വഹിച്ചു. കെ.എം.എ. ലത്തീഫ്, എൻ.വി.സി. അഹമ്മദ്, സി.കെ. അബ്ദുല്ല, സലിം വാണിയക്കാടൻ, സുധീർ മുച്ചേത്, ഷെയ്ഖ് ഹബീബ്, സജാദ് തുടങ്ങിയവർ സംസാരിച്ചു.