sajeevan-mnadiyail
തത്തപ്പിള്ളി ശ്രീനാരായണ വായനശാല മാനടിയിൽ സജീവിന് നൽകിയ പൗരസ്വീകരണത്തിൽ മന്ത്രി പി. രാജീവ് ഉപഹാരം നൽകി അനുമോദിക്കുന്നു

പറവൂർ: പ്രവാസി വ്യവസായി മാനടിയിൽ സജീവ് ജീവകാരുണ്യത്തിന്റെ മാതൃകയാണെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. തത്തപ്പിള്ളി ശ്രീനാരായണ വായനശാലയുടെ നേതൃത്വത്തിൽ മാനടിയിൽ സജീവിന് നൽകിയ പൗരസ്വീകരണവും വിദ്യാഭ്യാസ പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ സഹായം അർഹിക്കുന്ന ഒട്ടേറെ ആളുകളുണ്ടെന്നും എല്ലാവരിലും സർക്കാർ സഹായം എത്തിക്കുക അസാദ്ധ്യമാണെന്നും ഉദാരമതികൾ ഈ രംഗത്ത് ഇടപെടുന്നത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു.

അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എവർസേഫ് ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടറായ സജീവ് മാനടിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.വി. കുഞ്ഞിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ ഷാരോൺ പനക്കൽ, പറവൂർ നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി, കമല സദാനന്ദൻ, എസ്. പ്രശാന്ത്, എ.ജി. മുരളി, പി.എൻ. സന്തോഷ്, കെ.പി. ജോഷി തുടങ്ങിയവർ സംസാരിച്ചു.